![]() |
||||
Home | About us | News | Charts | Visitors say | Review | Archive | Postal library | Editorial | Links | Contact us | Font ? |
||||
![]() ![]() ![]() ![]() |
||||
| സ്ത്രീയും പുരുഷനും ഒരുമിച്ച് നിന്നാലെ സമൂഹ പുനഃസൃഷ്ടി സഫലമാകൂ November 5, 2009 | Thrissur Shakthan Thampuran Nagar ![]() തൃശൂർ: സാമൂഹിക ഉയര്‍ച്ചക്ക് സ്ത്രീയും പുരുഷനും ഒരുമിച്ച് നില്‍ക്കണമെന്നും എങ്കിലേ സമൂഹ പുനഃസൃഷ്ടി സാധ്യമാവുകയുളളൂ എന്നും സമൂഹ സംവിധാനത്തില്‍ സ്ത്രീയുടെ സ്ഥാനം എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ദിശ ഇസ്ലാമിക് എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ പാര്‍വ്വതി പവനന് ഉദ്ഘാടനം ചെയ്തു. ഇന്ന് സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന അധ:സ്ഥിതാവസ്ഥക്കു കാരണം സ്ത്രീ തന്നെയാണെന്ന് അവര്‍ പറഞ്ഞു. അപലയെന്ന് സ്വയം മുദ്രകുത്തി ആഡംഭരവും കണ്ണീര് സീരിയലുകളുമായി കഴിയുന്ന സ്ത്രീ തന്റെ കഴിവും തിരിച്ചറിഞ്ഞേ പറ്റൂ. കുടുംബത്തിന്റെ ഏറ്റവും നല്ല മാനേജര്‍ സ്ത്രീയാണെന്നും സ്ത്രീകള്‍ നന്നാവാന്‍ സ്ത്രീകള്‍ തന്നെ ശ്രമിക്കണമെന്നും സൗന്ദര്യമത്സരങ്ങള്‍ സമൂഹത്തിന് ഗുണം ചെയ്യില്ലായെന്നും പാര്‍വതി പവനന് പറഞ്ഞു. ജനപ്രിയ സിനിമകളും മീഡിയയും സ്ത്രീയെ അപലയായി മുദ്ര കുത്തുന്നു. രാഷ്ട്രീയ മേഖലയെടുത്താല്‍ സ്ത്രീയുടെ അനുപാതം പ്രബുദ്ധ കേരളത്തിന് അപമാനമാണ്. സുരക്ഷിതത്വമാണ് സ്ത്രീ തേടുന്ന പ്രഥമ ആവശ്യം. ഇത് സ്ത്രീയുടെ മാത്രമല്ല സമൂഹത്തിന്റെ മൊത്തം ആവശ്യകതയാണ്. സ്രാഷ്ടാവ് നല്കിയ സ്വാതന്ത്ര്യം എഴുത്തിലൂടെ, പ്രസംഗത്തിലൂടെ, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ അശ്ലീലതക്കും അധാര്‍മ്മികതക്കുമെതിരെ പ്രതികരിച്ചാല്‍ മാത്രമേ സമൂഹ സംവിധാനത്തില്‍ സ്ത്രീക്ക് തന്റെ പങ്കുവഹിക്കാന്‍ കഴിയൂ എന്ന് വിഷയമവതരിപ്പിച്ചുകൊണ്ട് പത്തിരിപ്പാല മൗണ്ട്സീന പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ റസിയ ചാലക്കല്‍ പറഞ്ഞു. മുസ്ലിം സ്ത്രീ ഇന്ന് സമൂഹത്തില്‍ ഒരനിഷേധ്യ സാന്നിധ്യമാണ്. ഓരോ സ്ത്രീക്കും വ്യത്യസ്ഥ കഴിവുകളാണ്. ഒരാക്ടിവിസ്റ്റാകാനുളളവളാണെങ്കില് അവരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം തടയാതെ ജീവിതം സമൂഹത്തിന് ഉപയുക്തമാക്കാന്‍ അവളെ പ്രാപ്തയാക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയുമാണെന്ന് സെമിനാറില്‍ പങ്കെടുത്തുകൊണ്ട് ഡോ. സിസ്റ്റര്‍ ജെസ്മി അഭിപ്രായപ്പെട്ടു. അഡ്വ. ആർ. കെ. ആശ, മീനാക്ഷി തമ്പാന്, നസീമ ടീച്ചർ, ചെങ്ങറ ഐക്യദാര്‍ഢ്യ സമിതി സെക്രട്ടറി സലീന പ്രക്കാനം എന്നിവര്‍ സംസാരിച്ചു. സഫിയ ശറഫിയ്യ മോഡറേറ്ററായിരുന്നു. അസൂറ അലി സ്വാഗതവും സജ്ന നന്ദിയും പറഞ്ഞു. |
||||
സൂഫി ഗസലും ഖവാലിയും നവ്യാനുഭവമായി. November 4, 2009 | Thrissur Shakthan Thampuran Nagar
തൃശ്ശൂർ: പ്രണയ തീഷ്ണത ദൈവത്തോടും പ്രവാചകനോടുമാണെന്നും ഉദ്ഘോഷിക്കുന്ന സൂഫി ഗസലും ഖവാലിയും സാംസ്കാരിക നഗരത്തിന് പുതിയ അനുഭവമായി. ദിശ ഇസ്ലാമിക് എക്സിബിഷനോടനുബന്ധിച്ച് സംഘടിപ്പിച്ച കലാസന്ധ്യയില്‍ യുവ ഗായകന്മാരായ സമീര്‍ ബിന്‍സിയും ഇമാം അസീസും (മലപ്പുറം)സംഘവുമാണ് സൂഫി ഗസലിന്റെയും ഖവാലിയുടെയും മാധുര്യം വിളമ്പിയത്. പ്രശസ്ത ഗായകരായ നുസ്രത്ത് ഫത്തേഹ് അലി ഖാന്, ആബിദ പര്വീന്, ഗുലാം അലി എന്നിവര്‍ ആലപിച്ച ഗസലുകളും ഖവാലികളുമാണ് അവതരിപ്പിച്ചത്. അമീര്‍ ഖുസ്റു, ഗാലിബ്, അല്ലാമാ ഇഖ്ബാൽ, കമലാ സുരയ്യ, എന്നിവരുടെ വരികളാണ് ആലപിച്ചത്. ഹംസ ഹര്‍ഷ്, അക്ബര്‍ മുഹമ്മദി, മജീദ് റയാന്, അസ്ലം, സുധാമണി എന്നിവര്‍ പശ്ചാത്തലം ഒരുക്കി. കുറ്റിയാടി ഇസ്ലാമിയാ കോളേജ് എസ് ഐ ഒ സംവേദന വേദി ‘വോയേജ്’ എന്ന നാടകമവതരിപ്പിച്ചു. ഡയലോഗ് സെന്റര്‍ കേരള ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാസമിതിയംഗം എ. എ. ആദം സ്വാഗതവും സോളിഡാരിറ്റി ജില്ലാസമിതിയംഗം പി. എ ഷെരീഫ് നന്ദിയും പറഞ്ഞു. |
||||
‘ഇന്ത്യൻ രാഷ്ട്രീയം: പ്രശ്നങ്ങള്‍ സമീപനങ്ങൾ‘ സംവാദം ശ്രദ്ധേയമായി November 3, 2009 | Thrissur Shakthan Thampuran Nagar
തൃശൂർ: ദിശ ഇസ്ലാമിക് എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്‍ഡ്യന്‍ രാഷ്ട്രീയം പ്രശ്നങ്ങള്‍ സമീപനങ്ങള്‍ സംവാദം ചൂടേറിയ ചര്‍ച്ച കൊണ്ട് ശ്രദ്ധേയമായി. ഇന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തപ്പെട്ട സംവാദത്തില്‍ സംസ്ഥാനത്തെ ആനുകാലിക സാമൂഹികാവസ്ഥയെയും ചര്‍ച്ച ചെയ്യപ്പെട്ടു. ജ. പി. കെ. ശംസുദ്ധീന്‍ സംവാദം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹിക ജീവിതത്തില്‍ അഴിമതി കുമിഞ്ഞുകൂടിയെന്നും പൊതു സമൂഹത്തില്‍ ജീര്‍ണതകള്‍ നിറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാക്കള്‍ അഴിമതിയിലൂടെ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച കോടികളെക്കുറിച്ച് വ്യക്തമായ കണക്കില്ല. ഇതിനുവേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശ്രമിക്കുന്നില്ല. മൂല്യവത്തായ തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അഴിമതി മുക്തമായ സാമൂഹിക ക്രമം കെട്ടിപ്പടുക്കാനാവില്ല. സ്വാര്‍ഥ താത്പര്യത്തിനുവേണ്ടി രാഷ്ട്രീയക്കാര്‍ മതങ്ങളെ റാഞ്ചിയതുകൊണ്ടാണ് മതത്തിന്റെ പേരില്‍ ഇന്ന് സംഘട്ടനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം കൂട്ടില്‍ മുഹമ്മദലി മോഡറേറ്ററായിരുന്നു. പ്രൊഫ. എം. എം. നാരായണന്, പി. ജെ. ജെയിംസ്, കെ. കെ. കൊച്ച് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ കെ. എ. സദറുദ്ദീന്‍ സ്വാഗതവും കെ. എം. ഷാജു നന്ദിയും പറഞ്ഞു. |
||||
അടിസ്ഥാന ജനതക്ക് തുല്യ നീതി അന്യം: സെമിനാര്‍ November 2, 2009 | Thrissur Shakthan Thampuran Nagar
അഡ്വ:എം.എം.അലിയാർ (ജസ് റ്റീഷ്യ) വിഷയം അവതരിപ്പിച്ചു. ആര്‍ട്ടിക്കിൾ 32 പ്രകാരം ഭരണഘടന കോടതികള്‍ക്ക് റിട്ട് അധികാരം നല്‍കുന്നുണ്ട്. നിയമനിര്‍മാണ സഭയുടെ നിയമങ്ങളെ പോലും റദ്ദാക്കാനുള്ള അധികാരം ഇതിലൂടെ കോടതികള്‍ക്ക് ലഭിക്കുന്നു. ഭരണഘടനയുടെ ആമുഖം പൌരാവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. പക്ഷെ പ്രയോഗരംഗത്ത് മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയണെന്ന് അദ്ദേഹം വിശദീകരിച്ചു. പി.യു.സി.എൽ. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എ.പൌരന്, വീക്ഷണം എക്സി. എഡിറ്റര്‍ ടി.വി.പുരം രാജു, അഡ്വ: മഞ്ചേരി സുന്ദർ രാജ്, എസ്.ഐ.ഒ. സംസ്ഥാന സെക്രട്ടറി ടി.ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.റഹീം മോഡറേറ്ററായിരുന്നു. ഫസല്‍ കാതിക്കോട് സ്വാഗതവും അതീഖ് റഹ് മാന്‍ നന്ദിയും പറഞ്ഞു. |
||||
|
© www.dishaislamonline.net |
||||